റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റീസ്‌ നാനാവതി അന്തരിച്ചു

December 19, 2021 - 8:45 am

ന്യൂ ഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റീസ്‌ ഗിരീഷ്‌ തകോര്‍ലാല്‍ നാനാവതി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം.

1984 ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത്‌ കലാപവും അന്വെഷിച്ചത്‌ ജസ്‌റ്റീസ്‌ നാനാവതിയായിരുന്നു. സിഖ്‌ വിരുദ്ധ കലാപം അന്വേഷിക്കാന്‍ അ്‌ന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനായിരുന്നു നാനാവതി. 2002ലെ ഗുജറാത്ത്‌ കലാപം അന്വേഷിച്ച അദ്ദേഹം 2014ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

1958 ഫെബ്രുവരി 11 നാണ്‌ നാനാവതി അഭിഭാഷകനായി എന്‍ റോള്‍ ചെയ്‌തത്‌. 1979ല്‍ ഗുജറാത്ത ജഡ്‌ജിയായി സ്ഥിരം നിയമനം ലഭിച്ച അദ്ദേഹത്തെ പിന്നീട്‌ ഒഡീഷ ഹൈക്കോടതിയിലേക്ക മാറ്റിയിരുന്നു. തുടര്‍ന്ന്‌ ഒഡീഷ ഹൈക്കോടതിയുടെയും കര്‍ണാടക ഹൈക്കോടതിയുടെയും ചീഫ്‌ ജസ്‌റ്റീസായി സേവനം അനുഷ്ടിച്ചു. 1995ല്‍ സുപ്രീം കോടതി ജഡ്‌ജിയായി നിയമിതനായി. 2000 ഭെബ്രുവരി 16നാണ്‌ അദ്ദേഹം സുപ്രീം കോടതിയില്‍ നിന്ന വിരമിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *