മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്നു പാര്‍ട്ടിയുടെ പേരില്‍ ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ ഇളവുതേടി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.ജാമ്യോപാധികള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും എന്‍.സി.ബി. ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്നും അപേക്ഷിച്ചാണു ഷാരൂഖ് ഖാന്റെ മകന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്‍.സി.ബി. ഓഫീസില്‍ ഹാജരാകുമ്പോഴൊക്കെ മാധ്യമപ്പട എത്താറുണ്ടെന്നും ഓഫീസില്‍ എത്താനും തിരിച്ചുമടങ്ങാനും ബദ്ധപ്പെടേണ്ടിവരുന്നുണ്ടെന്നുമുള്ള കാരണങ്ങളാണു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ആര്യന്‍ഖാന്‍ ഹൈക്കോടതിയെ സമീപിച്ചു
