റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിപിന്‍ റാവത്തിനെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

December 11, 2021 - 8:31 pm

ജയ്പൂര്‍: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തി പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ ടോങ്കില്‍ രാജ് ടാക്കീസ് റോഡിലെ താമസക്കാരനായ ജവാദ് ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിപിന്‍ റാവത്തിനെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും ബോധപൂര്‍വമായ ശ്രമമാണ് യുവാവിന്റെ ഭാഗത്ത് നിന്ന് നടന്നിട്ടുള്ളതെന്ന് ടോങ്ക് എസ്പി ഓം പ്രകാശ് പറഞ്ഞു. ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലാവുകായായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *