റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് നാല് വിക്കറ്റ് ജയം

December 11, 2021 - 8:40 pm

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരേ കേരളത്തിന് നാല് വിക്കറ്റ് ജയം. കൂറ്റന്‍ റണ്‍സ് പിന്‍തുടര്‍ന്ന കേരളം ഒരു പന്ത് ശേഷിക്കെയാണ് ജയം കണ്ടെത്തിയത്. 292 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച കേരളത്തിന് വേണ്ടി 82 പന്തില്‍ 100 റണ്‍സെടുത്ത് വിഷ്ണു വിനോദ് പുറത്താവാതെ നിന്നു. വിഷ്ണുവിന്റെ സിജോമോന്‍ ജോസഫു (71)മായി ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് കേരളത്തിന് ജയമൊരുക്കിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(42), ജലജ് സക്സേന (44)എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. രോഹന്‍ കുന്നുമല്‍(5), മുഹമ്മദ് അസ്ഹറുദ്ദീന്‍ (2), സച്ചിന്‍ ബേബി (0) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല. മഹാരാഷ്ട്രയ്ക്ക് വേണ്ടി ഋതുരാജ് (124), രാഹുല്‍ ത്രിപാഠി (99) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *