റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ആവാസി’ൽ അഞ്ചു ലക്ഷത്തിൽപരം പേരെ അംഗങ്ങളാക്കിയതായി മന്ത്രി വി.ശിവൻകുട്ടി

December 9, 2021 - 10:25 am

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി ‘ആവാസി’ൽ ഇതുവരെ അഞ്ചു ലക്ഷത്തിൽപരം പേരെ അംഗങ്ങളാക്കിയതായി മന്ത്രി വി.ശിവൻകുട്ടി. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സുധാർ പദ്ധതിയുമായി ബന്ധപ്പെട്ട് 500 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘എംപാനൽഡ് ‘ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതാണ് ‘ആവാസ്’ കാർഡ്. അന്യസംസ്ഥാന ത്തൊഴിലാളി മരണമടഞ്ഞാൽ കുടുംബത്തിന് ഇൻഷുറൻസ് തുകയായി രണ്ട് ലക്ഷം രൂപ ലഭിക്കും. തൊഴിൽരംഗത്ത് തിരിച്ചറിയൽ രേഖയായി ഈ ബയോമെട്രിക് കാർഡ് ഉപയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *