വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ചുട്ടുപൊള്ളുന്ന കുഞ്ഞന്‍ ഗ്രഹം കണ്ടെത്തി ഗവേഷകര്‍. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെറിയ ഗ്രഹങ്ങളിലൊന്നാണിതെന്നും ഭൂമിയില്‍ നിന്ന് താരതമ്യേന 31 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജിജെ 367ബി എന്നാണ് ഈ ഗ്രഹത്തെ വിളിക്കുന്നത്. ഗ്രഹത്തിന് ഉഗ്രമായ ഉപരിതല താപനിലയും നക്ഷത്രത്തിന് അഭിമുഖമായി വശത്ത് ഉരുകിയ ലാവ ഉപരിതലവും ഉണ്ടായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഭൂമിയില്‍ നിന്ന് താരതമ്യേന 31 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള എക്‌സോപ്ലാനറ്റുകളെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ശാസ്ത്രജ്ഞര്‍ ഈ ഗ്രഹത്തെ തിരിച്ചറിഞ്ഞത്.ജിജെ 367ബി എന്നത് വളരെ കൃത്യമായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും ചെറിയ എക്‌സോപ്ലാനറ്റാണ്. ഭൂമിയുടെ 7,900 മൈല്‍ (12,700 കിലോമീറ്റര്‍), ചൊവ്വയുടെ 4,200 മൈല്‍ (6,800 കിലോമീറ്റര്‍) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് ഏകദേശം 5,600 മൈല്‍ (9,000 കി.മീ) വ്യാസമുണ്ട്. അതിന്റെ പിണ്ഡം ഭൂമിയുടെ 55 ശതമാനത്തേക്കാള്‍ കൂടുതല്‍ സാന്ദ്രമാണ്. ജിജെ 367ബിയുടെ 86 ശതമാനം ഇരുമ്പാണ്.



