റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേയ്മെന്റ് സേവന മേഖലയില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വാട്ട്സ്ആപ്പിന് അനുമതി

November 29, 2021 - 9:50 am

ന്യൂഡല്‍ഹി: പേയ്മെന്റ് സേവന മേഖലയില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന് അനുമതി. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യില്‍ നിന്നുള്ള അനുമതിപ്രകാരം ഉപയോക്താക്കളുടെ എണ്ണം നാലു കോടിയായി ഉയര്‍ത്താം.

നിലവില്‍ രണ്ടുകോടിയായി നിജപ്പെടുത്തിയിരുന്ന ഉപയോക്താക്കളുടെ എണ്ണമാണ് ഇരട്ടിയാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.പേയ്മെന്റ് സേവന ഉപയോക്താക്കളുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന പരിധി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന വാട്ട്സ്ആപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. അപേക്ഷ പരിഗണിച്ച എന്‍.പി.സി.ഐ. പക്ഷേ, പരിധി പൂര്‍ണമായും ഒഴിവാക്കാന്‍ വിസമ്മതിച്ചു. എണ്ണത്തിലെ നിബന്ധന ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള പരസ്യപ്രചാരണത്തിലടക്കം തിരിച്ചടിയാണെന്ന് വാട്ട്സ്ആപ്പ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 50 കോടിയോളം ആളുകളാണ് വാട്ട്സ്ആപ്പിന്റെ ഇന്ത്യയിലെ മെസഞ്ചര്‍ സേവന ഉപയോക്താക്കള്‍. ഇവരെ ലക്ഷ്യമിട്ടാണ് പേയ്മെന്റ് സേവന മേഖലയിലേക്കുകൂടി പദമൂന്നിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *