റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഇന്ന് മുതൽ മുതൽ പ്ലസ്‌വൺ ക്ലാസുകളും ആരംഭിക്കും.

November 29, 2021 - 10:34 am

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഫസ്റ്റ്‌ബെൽ2.0 ഡിജിറ്റൽ ക്ലാസുകളിൽ 2021 നവംബർ 29 മുതൽ മുതൽ പ്ലസ്‌വൺ ക്ലാസുകളും ആരംഭിക്കും.ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു.രാവിലെ 7.30 മുതൽ 9 വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്‌വൺ വിഭാഗത്തിനുള്ളത്.ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ അതേ ദിവസം വൈകിട്ട് 7 മുതൽ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പിറ്റേ ദിവസം വൈകിട്ട് 3.30 മുതൽ 5വരെയും ഉണ്ടാവും .

പ്രീപ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചൽ രാവിലെ 11നും ഒൻപതാം ക്ലാസ് രാവിലെ11.30 മുതൽ 12.30 വരെയും (രണ്ട് ക്ലാസുകൾ) ആയിരിക്കും. ഒൻപതാം ക്ലാസ് കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം ഉച്ചയ്ക്ക് 1 മുതൽ 2 വരെ പുനഃസംപ്രേഷണം ചെയ്യും. പ്ലസ്ടു ക്ലാസുകൾ രാവിലെ 9 മുതൽ 11 വരെയും 12.30 മുതൽ 1.30 വരെയുമായി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ രാത്രി 8.30 മുതലും കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പിറ്റേദിവസം വൈകിട്ട് 5 മുതൽ 8വരെയുമുണ്ടാകും.

ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളും, പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തിൽത്തന്നെ സംപ്രേഷണം തുടരും.ഉച്ചക്ക് 2 ,2.30, 3, 3.30, 4,4.30, 5 എന്നീ സമയങ്ങളിലാണ് യഥാക്രം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം.കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 9.30 മുതൽ 1വരെ ഈ ക്ലാസുകൾ ഇതേക്രമത്തിൽ പുനഃസംപ്രേഷണം ചെയ്യും

പത്താം ക്ലാസിന്റെ സംപ്രേഷണം വൈകിട്ട് 5.30 മുതൽ 7 വരെയാണ് ഉച്ചയ്ക്ക് ശേഷവും റെഗുലർ ക്ലാസുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ സമയക്രമത്തിൽ വീണ്ടും മാറ്റം വരുത്തുമെന്ന് കൈറ്റ് സിഇഓ കെ. അൻവർ സാദത്ത് അറിയിച്ചു. ഇംഗ്ലീഷ് മീഡിയം പ്രത്യേകം ക്ലാസുകളും സംപ്രേഷണമുണ്ട്. ക്ലാസുകളും സമയക്രമവും ഫസ്റ്റ്‌ബെൽ പോർട്ടലായ www.firstbel.kite.kerala.gov.in ൽ ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *