തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ഡോക്ടര്‍ (മോഡേണ്‍ മെഡിസിന്‍) ഒഴിവ്

November 24, 2021 - 3:56 pm

വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രിക്ക് കീഴില്‍  ഡോക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എംബിബിഎസ്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പിഎസ്.സി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണം. ആരോഗ്യവകുപ്പിന്റെ നിയമപ്രകാരമുള്ള അടിസ്ഥാന ശമ്പളം മിനിമം വേതനം ആയി ലഭിക്കും. വാഴത്തോപ്പ് പഞ്ചായത്തില്‍ സ്ഥിരതാമസം ഉള്ളവര്‍ക്ക് മുന്‍ഗണന.  ഡിസംബര്‍ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി വാഴത്തോപ്പ് ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെയോ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെയോ അപേക്ഷ സമര്‍പ്പിക്കണം അര്‍ഹരായ അപേക്ഷകര്‍ക്കായി നടത്തുന്ന ഇന്റര്‍വ്യൂവിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കും.  ഇന്റര്‍വ്യൂ നടക്കുന്ന തീയതി അര്‍ഹരായ അപേക്ഷകരെ അറിയിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *