റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമ്പത്തിക തർക്കം : വീട് കയറി നടത്തിയ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

November 19, 2021 - 8:29 am

കോട്ടയം: കോട്ടയം ചിറക്കടവിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക് . വീട് കയറി നടത്തിയ അക്രമണത്തിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്. സാമ്പത്തിക തർക്കമാണ് കാരണം. ചിറക്കടവ് ഷാപ്പിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു.

ചിറക്കടവ് സ്വദേശികളായ പ്രകാശ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരാൾക്ക് വെട്ടേറ്റപ്പോൾ ഒരാൾക്ക് കമ്പിവടി കൊണ്ട് തലയ്ക്കടിയേൽക്കുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *