റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം; നേരിയ ഭൂചലനമെന്ന് സൂചന

November 17, 2021 - 7:47 pm

കോട്ടയം: കോട്ടയം മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം. നേരിയ ഭൂചലനമെന്നാണ് സൂചന.

17/11/21 ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇടുക്കിയിലെ സീസ്‌മോഗ്രാഫിൽ ചലനം രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു. ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഭൂചലനമാണോ എന്ന് സ്ഥിരീകരിക്കുകയാണ് സാധിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *