റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിമാലി : അടിമാലിയില്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്തുകയറിയ മോഷ്ടാവ്‌ വീടിനുളളില്‍ സൂക്ഷിച്ചിരുന്ന രണ്ടര ചാക്ക് ഏലക്കാ എടുത്ത് വീട്ടുടമയുടെ വാഹനത്തില്‍ കയറ്റി കടന്നു. രാജകുമാരി പുതുക്കിയില്‍ സിറിളിന്റെ വീട്ടില്‍ നിന്നാണ്‌ 150 കിലോയോളം ഏലക്കാ മോഷണം പോയത്‌.

കഴിഞ്ഞ ദിവസം രാവിലെ സിറിളും കുടുംബവും വിടിന്‌ സമീപത്തെ കൃഷിയിടത്തിലായിരുന്നപ്പോഴാണ്‌ സംഭവം. .പിന്‍വാതില്‍ തുറന്ന്‌ വീടിനകത്ത്‌ കയറിയ മോഷ്ടാവ്‌ ഏലക്കായും കാറിന്റെ താക്കോലും കൈവശപ്പെടുത്തി. തുടര്‍ന്ന്‌ ഏലക്കാ വാഹനത്തില്‍ കയറ്റി പോവുകയായിരുന്നു. പിന്നീട്‌ കല്‍കൂന്തലിന്‌ സമീപം വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജാക്കാട്‌ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *