റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ : കരുവന്നൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ തട്ടിപ്പുകേസില്‍ രണ്ട്‌ മുന്‍ ഭരണസമിതി അംഗങ്ങളെ അറസ്റ്റ്‌ ചെയ്‌തു. കെ.വി.സുഗതന്‍, എം.എ.ജിജോരാജ്‌ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്‌തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 9 ആയി.

രണ്ട്‌ വനിത ഭരണസമിതി അംഗങ്ങള്‍ അറസ്റ്റിലാകാനുണ്ട്‌. അമ്പിളി മഹേഷ്‌ ,മിനി നന്ദനന്‍ എന്നിവരാണ്‌ അറസ്റ്റിലാവാനുളളത്‌. ഇവര്‍ നാട്ടിലില്ലെന്നാണ്‌ പറയുന്നത്‌. നൂറുകോടിയിലധികം രൂപയുടെ ക്രമക്കേടാണ്‌ ബാങ്കില്‍ കണ്ടെത്തിയത്‌.,തട്ടിപ്പിന്‌ കൂട്ടുനിന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ 11 ഭരണ സമിതി അംഗങ്ങളെ പ്രതി ചേര്‍ത്ത് കേസ്‌ എടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *