റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹവാഗ്ദാനം നിരസിച്ചതിന് യുവതിയെ യുവാവ് 18 തവണ കുത്തി; യുവതിയുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍‌

November 11, 2021 - 2:37 pm

ഹൈദരാബാദ്: വിവാഹവാഗ്ദാനം നിരസിച്ചതിന് യുവതിയെ യുവാവ് പതിനെട്ടു തവണ കുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ ബസവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എൽബി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസ്തിനപുരത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. സിരിഷ എന്ന യുവതിയുമായി പ്രണയത്തിലായിരുന്നെന്നും വിവാഹത്തിന് സമ്മതിക്കാത്തതുകൊണ്ടാണ് കുത്തിയതെന്നും ബസവരാജ് പറഞ്ഞു. രണ്ടു മാസം മുന്‍പ് ശ്രീധര്‍ എന്ന യുവാവുമായി യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇതില്‍ പ്രതിക്ക് ദേഷ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സിരിഷ താമസിക്കുന്ന മുറിയില്‍ വച്ചാണ് ബസവരാജ് കത്തി കൊണ്ട് ആക്രമിച്ചത്. വികരാബാദ് ജില്ലയിലെ ദൗലതാബാദ് സ്വദേശികളാണ് ഇരുവരും. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സിരിഷയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *