റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്രാന്‍മാസ്റ്ററായി മിത്രാഭ ഗുഹ

November 10, 2021 - 10:34 am

ചെന്നൈ: ഇന്ത്യയുടെ 72ാമത്തെ ചെസ് ഗ്രാന്‍മാസ്റ്ററായി കൊല്‍ക്കത്തക്കാരന്‍ മിത്രാഭ ഗുഹ. സെര്‍ബിയയിലെ നോവി സാഡില്‍ നടക്കുന്ന ജി.എം. നോം ടൂര്‍ണമെന്റിലാണു ഗുഹ ഗ്രാന്‍മാസ്റ്റര്‍ പദവി നേടിയത്.

സെര്‍ബിയയുടെ ഗ്രാന്‍മാസ്റ്റര്‍ നികോള സെഡ്ലാകിനെ ഒന്‍പതാം റൗണ്ടില്‍ തോല്‍പ്പിച്ചാണു ഗുഹയുടെ മുന്നേറ്റം. ആറു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയും കുറിച്ച ഇന്ത്യന്‍ താരം ഏഴ് പോയിന്റ് നേടി. ഏഴാം റൗണ്ടില്‍ റഷ്യയുടെ ഗ്രാന്‍മാസ്റ്റര്‍ വ്ളാഡിമര്‍ സാഖാര്‍തോവാണു ഗുഹയെ തോല്‍പ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *