ചെളിയിൽ പുതഞ്ഞ കാട്ടനയെ വനപാലകർ രക്ഷപെടുത്തി

കോയമ്പത്തൂർ: കനത്ത മഴ തുടരുന്നതിനിടയിൽ നാട്ടിലിറങ്ങിയ കാട്ടാന ചെളിയിൽ വഴുതിവീണു.എട്ടുവയസ്സുള്ള കൊമ്പനാണ് തനിച്ച് കാട് ഇറങ്ങിയത്. 2021 നവംബർ 6 ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷൻ പെരിയ നായക്കൻ പാളയം റേഞ്ചിലെ നായക്കൻ പാളയം സൗത്തിലുള്ള സി.ആർ.പി.എഫ് ക്യാമ്പിലാണ് സംഭവം.വിവരം അറിഞ്ഞെത്തിയ വനപാലകർ ഒരുമണിക്കൂർ ശ്രമിച്ചാണ് ആനയെ രക്ഷപെടുത്തിയത്.

ചളിയിൽ കാലുകൾ കുടുങ്ങി എണീക്കാൻ സാധിക്കാതെ അലറിയ ശബ്ദം കേട്ട് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് മുതുമല കടുവ സംരക്ഷണ കേന്ദ്രം ഡോ. രാജേഷ് കുമാർ, കോവനൂർ മൃഗസംരക്ഷണ വകുപ്പ് ഡോ. വെട്രിവേൽ, റേഞ്ചർ സെൽവരാജ് എന്നിവർ എത്തി തളർന്നുകിടന്ന ആനയ്ക്ക് ഗ്ലൂക്കോസും മരുന്നുകളും നൽകി.

അഞ്ചുമണിയോടെ ജെ.സി.ബി. എത്തിച്ച് ആനയെ ഉയർത്തി. നിൽക്കാൻ കാലുറച്ചതോടെ കൊമ്പൻ വീണ്ടുംകാട്ടിലേക്ക് കയറാതെ വനപാലകരെ വിരട്ടി. പടക്കം പൊട്ടിച്ച് വനത്തിലേക്ക് കയറ്റാനുള്ള ശ്രമം രാത്രിയിലും തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →