പ്രധാനമന്ത്രി കേദാര്‍നാഥില്‍; പുനര്‍നിര്‍മ്മിച്ച ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു

ഡെറാഡൂണ്‍: കേദാര്‍നാഥിലെ പുനര്‍നിര്‍മ്മിച്ച ആദി ശങ്കരാചാര്യരുടെപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. . 12 അടി ഉയരമുള്ളതാണ് പുനര്‍നിര്‍മ്മിച്ച പ്രതിമ. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിലാണ് ആദി ശങ്കരാചാര്യരുടെ സമാധി തകര്‍ന്നത്. കേദാർനാഥ് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി പ്രാര്‍ത്ഥിച്ചു. 

ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിങ്ങും സിങ്ങും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.

കേദാർനാഥിൽ ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തപ്പോൾ ജന്മസ്ഥലമായ കാലടിയിലും ചടങ്ങുകൾ നടന്നു. ആദി ശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രത്തിൽ നടന്ന മഹാസമ്മേളനം കേന്ദ്ര സാംസ്‍കാരിക മന്ത്രി കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെപ്പം ശ്രീ ശങ്കരാചാര്യ ജന്മക്ഷേത്രത്തിൽ സന്ദർശനം നടത്തിയശേഷം ആയിരുന്നു ചടങ്ങുകൾ. ആയിരത്തിലധികം ആളുകളാണ് മഹാ സമ്മേളനത്തിനായ് കാലടിയിൽ എത്തിയത്. കാലടിയിലെ ആഘോഷ പരിപാടികൾ വൈകിട്ട് വരെ   നീണ്ടുനിൽക്കും.

Share
അഭിപ്രായം എഴുതാം