സമം പദ്ധതി: ജില്ലാതല ആലോചനായോഗം ചേർന്നു

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സാംസ്‌കാരിക വകുപ്പ് സമം എന്ന പേരിൽ ഒരുക്കുന്ന സാംസ്‌കാരിക ബോധവൽക്കരണ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ആലോചനായോഗം ചേർന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക വിദ്യാഭ്യാസ പദ്ധതിയാണ്  ആസൂത്രണം ചെയ്യുന്നത്. 

ജില്ലാ തലത്തിൽ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ജില്ലാതലം, പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ തലം, വാർഡ് തലം എന്നീ വിഭാഗങ്ങളിലായാണ് കമ്മിറ്റി രൂപീകരിച്ചത്.

ജില്ലാതലത്തിൽ  കമ്മിറ്റി ചെയർമാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിനെയും കൺവീനറായി ജില്ലാ കലക്ടർ ജാഫർ മാലിക്കിനെയും നിയോഗിച്ചു. ജില്ലയിലെ എംപി, എംഎൽഎ ,യുവജനക്ഷേമ ബോർഡ്, യുവജന കമ്മീഷൻ, എൽ എസ് എസ്, എൻ സി സി, എസ് പി സി , സാമൂഹിക സന്നദ്ധ സേന, സർവ്വകലാശാല യൂണിയനുകൾ, കോളേജ് യൂണിവേഴ്സിറ്റി, ലൈബ്രറി കൗൺസിൽ, ജില്ലയിലെ സാംസ്കാരിക സ്ഥാപനങ്ങൾ, വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജില്ലാ കോഡിനേറ്റർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ജില്ലാതല കമ്മറ്റി രൂപീകരിച്ചത്.

പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റ് ചെയർമാനായും സെക്രട്ടറി കൺവീനറായും തിരഞ്ഞെടുത്തു. പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുന്ന പുരോഗമന ചിന്തയുള്ള പ്രമുഖ വനിത ബ്ലോക്ക് ജില്ല ഗ്രാമപഞ്ചായത്ത് അംഗങ്ങളും, 10 പ്രമുഖ വ്യക്തികളെയും അംഗങ്ങളായി ഉൾപ്പെടുത്തി. 

 വാർഡ് മെമ്പർ കൺവീനറായും വാർഡിലെ അംഗങ്ങൾ തൊഴിലുറപ്പ് പ്രവർത്തകർ, ക്ലബ്ബ് ഗ്രന്ഥശാല പ്രസിഡന്റ്, വാർഡിലെ സാംസ്കാരിക സ്ഥാപനങ്ങൾ, 3 പ്രമുഖ വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി വാർഡ് കമ്മിറ്റിയും രൂപീകരിച്ചു.

വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള  സമം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സംസാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഭവൻ, മലയാളം മിഷൻ, കേരള ചലച്ചിത്ര അക്കാദമി, കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എന്നെ സ്ഥാപനങ്ങളാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ ഷിബു മജീദ് ഐ എ എസ്, യുവജനക്ഷേമ ബോർഡ് യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീകല പി ആർ, വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജില്ലാ കോഡിനേറ്റർ പ്രശാന്ത്, യുവജനക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ ആർ രഞ്ജിത്ത്, എൻ വൈ കെ ജില്ലാ ഓഫീസർ അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →