കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുന്നില്ലന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ഒരുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഒരുകൊല്ലമായി ബിനീഷിനെ കണ്ടിരുന്നില്ല. ജയിലിൽ പോയി കാണാൻ സാധിച്ചിരുന്നില്ല. ഒരു കൊല്ലത്തിന് ശേഷം കാണാൻ സാധിച്ചതിൽ ആശ്വാസമുണ്ട്.

കേസ് കോടതിയിൽ നിൽക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുന്നില്ല. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നതൊന്നും ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ല. പാർട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ.

എൻഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊക്കെ ശരിവക്കുന്ന കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളും അതാണ് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം