റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വഴി തടയല്‍ സമരത്തിന് വ്യക്തിപരമായി എതിരാണ്; സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കും: വി.ഡി. സതീശന്‍

November 1, 2021 - 3:54 pm

കൊച്ചി: കൊച്ചിയിൽ നടന്ന കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ദേശീയപാത തടഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിക്കുകയും ഇതിന് പിന്നാലെ ജോജു ജോര്‍ജിന്റെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ജോജു മദ്യപിച്ചിരുന്നെന്ന ആരോപണവുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് വി.ഡി. സതീശന്‍ നിലപാട് വ്യക്തമാക്കിയത്.

വഴിതടയല്‍ സമരത്തിന് താന്‍ വ്യക്തിപരമായി എതിരാണെന്നാണ് വി.ഡി. സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വഴിതടയല്‍ സമരമൊക്കെ ജനാധിപത്യ സമൂഹത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി ചെയ്യുന്ന കാര്യമാണെന്നും അതില്‍ അത്ഭുതമൊന്നും ഇല്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *