റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാനമ നിശാക്ലബ്ബില്‍ വെടിവയ്പ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

October 30, 2021 - 10:21 am

പാനമ സിറ്റി: പാനമ സിറ്റിയിലെ നിശാക്ലബ്ബില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്പാസിയോ പാനമ നൈറ്റ് ക്ലബ്ബില്‍ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നു. ഇതില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമാണ് അനിഷ്ടസംഭവങ്ങള്‍- പാനമ നാഷനല്‍ പോലിസ് കമ്മീഷണര്‍ റികാര്‍ട്ടെ ഡി ലാ എസ്പാഡ ട്വിറ്ററില്‍ പറഞ്ഞു. സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേരെ പോലിസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കാറും ആയുധങ്ങളും പിടിച്ചെടുത്തതായി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *