മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ കണ്ടശ്ശാങ്കടവ് കാരമുക്ക് മണലൂർ പഞ്ചായത്തിന് തെക്ക് പുറത്തൂർ കിട്ടാൻ ഹൗസിൽ ജോയ് തോമസിന്റെ മകൻ ലിജു ജോയ് (30) ആണ് മരണപ്പെട്ടത്.

മസ്‌കത്തിലെ അൽ ഖൂദ് പ്രദേശത്തെ സായുധ സേനാ ആശുപത്രിക്ക് മുമ്പിൽ വെച്ച് നടന്ന വാഹനാപകടത്തിലായിരുന്നു അന്ത്യം. കാറിൽ ഒപ്പം സഞ്ചരിച്ചിരുന്ന കാസർകോട് സ്വദേശി രാകേഷ് തെക്കുംകരയെ പരിക്കുകളോടെ ആൽ ഖൂദ് സായുധസേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒമാൻ അൽ മർദാസ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്‍തു വരികയായിരുന്നു ലിജു ജോയ്. ഭാര്യ: അൽ റഫ (ആസ്റ്റർ) ആശുപത്രി ജീവനക്കാരിയായ നിഷ മാത്യു അക്കര. മാതാവ് – ലിസി ജോയ്. സഹോദരി – ലിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുന്നു. നാട്ടിൽ കൊണ്ടുവന്ന ശേഷം കാരമുക്ക് പള്ളി സെമിത്തേരിയിൽ സംസ്‍കരിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →