റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രൂഡ് വില കുറഞ്ഞു: പെട്രോള്‍, ഡീസല്‍ വില താഴ്ത്താതെ എണ്ണക്കമ്പനികള്‍

October 30, 2021 - 9:59 am

മൂംബൈ: രാജ്യാന്തര അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില താഴ്ത്താതെ എണ്ണക്കമ്പനികള്‍. ക്രൂഡ് ഓയിലിന് രണ്ടരഡോളറാണ് ബാരലിന് കഴിഞ്ഞദിവസങ്ങളില്‍ കുറഞ്ഞത്. എന്നാല്‍, പെട്രോളിനും ഡീസലിന് യഥാക്രമം 35 ഉം 37 ഉം പൈസ ഇന്നലെ കൂട്ടി. രാജ്യത്ത് രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പെട്രോളിന് 121.26 രുപയും ഡീസലിന് 112.20 രൂപയുമായി.

സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഇന്ധനവില ഏറ്റവും കൂടുതല്‍; പെട്രോള്‍ 110.89 രൂപയും ഡീസലിന് 104.62 രൂപയും. കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയും ഡീസലിന് 102.85 രൂപയുമായി. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 108.95 രൂപയും 102.79 രൂപയുമായി. ക്രൂഡ് ഓയിലിന് ബാരലിന് 90 ഡോളറിലേക്ക് എത്തുമെന്ന പ്രതീക്ഷിച്ചിരിക്കേയാണ് അപ്രതീക്ഷിതമായി വിലയിടിഞ്ഞത്.എന്നിട്ടും വിലകുറയ്ക്കാത്തിനു കാരണം കഴിഞ്ഞ 15 ദിവസത്തെ ക്രൂഡ് വിലയുടെ ശരാശരി കണക്കിലെടുക്കുന്നതുകൊണ്ടാണെന്ന വാദമാണ് എണ്ണക്കമ്പനികള്‍ നിരത്തുന്നത്. അതിനൊപ്പം രൂപയുടെ മൂല്യത്തിലുണ്ടായ കുറവും ബാധിച്ചു. ഡോളറിനു വിലകൂടിയതോടെ ക്രൂഡ് ഇറക്കുമതിച്ചെലവും വര്‍ധിച്ചതായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഏറെ നാളുകള്‍ക്കുശേഷം ഡോളറിന്റെ വിനിമയമൂല്യം 75 രൂപയിലേക്ക് എത്തിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞദിവസം 86 ഡോളറിലെത്തിയശേഷമാണ് ക്രുഡ് വിലയാണ് 84 ലേക്ക് താണുപോയത്. ഈ സാഹചര്യത്തില്‍ വില കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി വില കുടുകയാണുണ്ടായത്.

ഒക്ടോബറില്‍ പെട്രോള്‍ 10 രൂപയും ഡീസല്‍ 8 രൂപയും വര്‍ധിച്ചു.
ക്രൂഡ് വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. വില 110 ഡോളറിലേക്കുവരെ എത്തുമെന്നും രണ്ടോ മൂന്നുമാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 150 ലേക്കും 140 ലേക്കും എത്തുമെന്നുമാണ് ആശങ്കപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *