റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ പര്‍ദ്ദ ടയറില്‍ ചുറ്റി തെറിച്ചുവീണ അമ്മ മരിച്ചു

October 28, 2021 - 11:01 pm

ആലപ്പുഴ: മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ പര്‍ദ്ദ ടയറില്‍ ചുറ്റി തെറിച്ചുവീണ അമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പൂപ്പറമ്പില്‍ സെലീന (36) ആണ് മരിച്ചത്.

28/10/21 വ്യാഴാഴ്ച വൈകിട്ട് 4.30ന് കുതിരപ്പന്തി ഷണ്‍മുഖവിലാസം ക്ഷേത്രത്തിന് സമീപമാണ് സംഭവം. സ്വര്‍ണ ഉരുപ്പടി പണയവുമായി ബന്ധപ്പെട്ട് മകനൊപ്പം പോകുമ്പോഴാണ് അപകടം. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സെലീനയെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *