തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത എസ് നായരുടെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാത്തതിനെതിരെ കോടതി. വലിയതുറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്ന സാഹചര്യത്തിൽ കേസിലെ ഒന്നാം പ്രതിയായ സരിതക്കെതിരെ രണ്ടു തവണ അറസ്റ്റ് പുറപ്പെടുവിച്ചിരുന്നു.



