എന്‍.സി.ബി ഓഫീസില്‍ഹാജരാകാതെ അനന്യ

മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതെ ബോളിവുഡ് നടി അനന്യ പാണ്ഡെ. ഇന്നലെ രാവിലെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ഓഫീസില്‍ ഹാജരാകാനായിരുന്നു അനന്യയ്ക്കു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ജോലിസംബന്ധിയായ ആവശ്യങ്ങളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു.കഴിഞ്ഞയാഴ്ചയും അനന്യയെ എന്‍.സി.ബി. ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലിനു വൈകിയെത്തിയതിന് അന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥരില്‍നിന്ന് ആര്യയ്ക്കു ശകാരവര്‍ഷവും കേള്‍ക്കേണ്ടിവന്നിരുന്നു.

Share
അഭിപ്രായം എഴുതാം