റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൃഥ്വിരാജിന്റെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ആവശ്യപ്പെട്ട് കൊണ്ട് തിയറ്ററുടമകൾ

October 24, 2021 - 12:12 pm

കൊച്ചി : നിരന്തരമായി ഒടിടി പ്ലാറ്റ്ഫോമുകളിൽ മാത്രം പൃഥ്വിരാജ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിനാൽ പൃഥ്വിരാജിന്റെ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് തീയേറ്റർ ഉടമകൾ . തീയറ്റർ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

ആദ്യമായി ഓടിടി റിലീസ് ചെയ്ത കോൾഡ് എന്ന ചിത്രവും പിന്നാലെയെത്തിയ കുരുതിയും ഭ്രമവും എല്ലാം തിയേറ്റർ കാണാതെപോയ പൃഥ്വിരാജ് ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ മൂന്നും ആമസോൺ പ്രൈമിലൂടെയാണ് പ്രദർശനത്തിനെത്തിയത്

ഇന്നത്തെ സാഹചര്യങ്ങളാണ് ഒടിടി തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് യോഗത്തിൽ നടൻ ദിലീപ് പറഞ്ഞു.പൃഥ്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങളാണ് ബ്രോ ഡാഡിയും , ഗോൾഡ് സ്റ്റാറും. ഇതിൽ ബ്രോഡാഡിയും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു പ്രിഥ്വിരാജ് ജോജു ജോർജ് നായകനാകുന്ന സ്റ്റാറിൽ അഥിതി വേഷത്തിലാണ് എത്തുന്നത്. സ്റ്റാർ ഒക്ടോബർ 29 ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *