നടൻറെ വെടിയേറ്റ് ചായഗ്രഹകൻ മരിച്ചു; സംവിധായകന് പരിക്ക്

മെക്സിക്കോ: സിനിമാ ഷൂട്ടിംഗിനിടയിൽ ഉണ്ടായ തർക്കത്തിൽ നടൻറെ വെടിയേറ്റ് ചായാഗ്രഹക മരിക്കുകയും സംവിധായകന് പരിക്കേൽക്കുകയും ചെയ്തു.നടൻ അലക് ബോൾഡ്വിന്നിന്റെ വെടിയേറ്റാണ് ഛായഗ്രാഹകയായ നാല്പത്തിരണ്ടുകാരി ഹാല്യാന ഹച്ചിൻസ് മരിച്ചത്. കൂടെയുണ്ടായിരുന്ന സംവിധായകൻ ജോയൽ സോസ ഗുരുതരമായ പരിക്കുകളോടെ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്.

വെടിയേറ്റ ഹല്യാനയെ വ്യോമമാർഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ന്യൂ മെക്സിക്കോയിലെ സാന്റാഫെയിൽ ബോൾഡ്വിൻ സഹ നിർമ്മാതാവ് കൂടിയായ റസ്റ്റ് എന്ന ചിത്രത്തിന്റ ചിത്രീകരണത്തിനിടെയായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്. 13 കാരൻറെ അച്ഛനായ റാസ്റ്റയുടെ വേഷം അഭിനയിച്ച ബോൾ ഡ്വിൻ അബദ്ധത്തിൽ ഒരാളെ വെടിവെച്ച് കൊല്ലുന്നതായിതായാണ് അഭിനയിക്കുന്നത്. സംഭവത്തെത്തുടർന്ന് സിനിമ ചിത്രീകരണം നിർത്തിവെച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും ഷൂട്ടിങ്ങിന് ഏതു തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്ന് പരിശോധിച്ചുവരികയാണ് എന്നും സാന്റാഫെ പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →