ലഖ്നോ: 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യും സഖ്യത്തില്‍ മല്‍സരിക്കും. ഇന്നലെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും എസ്ബിഎസ്പി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ഭറും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മുന്‍ മന്ത്രിയാണ് രാജ്ഭര്‍. ദലിതുകള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗം എന്നിവര്‍ക്കുവേണ്ടി യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു. യുപി നിയമസഭയില്‍ എസ്ബിഎസ്പിക്ക് നാല് എംഎല്‍എമാരാണുള്ളത്. കിഴക്കന്‍ യുപിയില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയായ എസ്ബിഎസ്പി 2017ല്‍ ബിജെപിയുമായി സഖ്യത്തിലായിരുന്നു മല്‍സരിച്ചത്.




