ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന എന്ന ചിത്രമാണ് പടവെട്ട് . നിവിൻ പോളി നായകനാകുന്ന ഈ ചിത്രം ആദ്യമായി മഞ്ജുവാര്യരും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൻറെ സെക്കൻഡ് പോസ്റ്റർ പുറത്തുവിട്ടു.
മനുഷ്യൻ ഉള്ളിടത്തോളം കാലം സംഘർഷവും പോരാട്ടവും അതിജീവനവും തുടർന്നുകൊണ്ടേയിരിക്കും എന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സംവിധായകൻറെ നാടായ മലൂരിലെ നിരവധിപേർ ഈ ചിത്രത്തിൽ ഭാഗമാകുന്നുണ്ട്.
മഞ്ജുവാര്യർ നിവിൻ പോളി എന്നിവർക്കൊപ്പം അദിഥി ബാലനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഷൈൻ ടോം ചാക്കോ , ഷമ്മി തിലകൻ , ഇന്ദ്രൻസ് , വിജയരാഘവൻ , എന്നിവരും ഈ ചിത്രത്തിലൂടെ എത്തുന്നു.
നടൻ സണ്ണിവെയിൻ നിർമിക്കുന്ന ഈ ചിത്രത്തിൽ യൂഡ്‌ലി ഫിലിംസും നിർമ്മാണ പങ്ക് വഹിക്കുന്നു. അടുത്ത വർഷം പടവെട്ട് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.