കങ്കണയുടെ ധാക്കഡ് റിലീസ് തിയ്യതി പ്രഖ്യാപിച്ചു

കങ്കണ റണൗത് നായികയാകുന്ന ചിത്രമാണ് ധാക്കഡ്. റസ്‍നീഷ് റാസി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് സ്റ്റൈലിലായിരുന്നു കങ്കണയുടെ ചിത്രത്തിന്റെ ടീസര്‍. കയ്യില്‍ തോക്കേന്തിയ കങ്കണയെയായിരുന്നു ചിത്രത്തില്‍ ടീസറില്‍ കണ്ടത്.

ടെറ്റ്‍സ്‍വോ നഗത ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കങ്കണ റണൗത് നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ധ്രുവ് ഗണേകര്‍, സ്‍നേഹ ഖൻവാല്‍കര്‍ എന്നിവരാണ്.  ചിന്തൻ ഗാന്ധി, റസ്‍നീഷ്, റിതേഷ് രവിന്ദ്ര എന്നിവരുടേതാണ് കഥ. റസ്‍നീഷ്, രാജീവ് ജി മേനോൻ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്ന ധാക്കഡ് 2022 ഏപ്രില്‍ എട്ടിന് ആണ് റിലീസ് ചെയ്യുക . റിതേഷ് ഷാ ആണ് ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത്.

അര്‍ജുൻ രാംപാല്‍, ഷരിബ് ഹാസ്‍മി, ദിവ്യ ദത്ത, ഗബ്രിയേല്‍, നീരജ്  പര്‍ദീപ്, അങ്കിത് പചോരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ധാക്കഡിലുണ്ട്. ധാക്കഡ് എന്ന കങ്കണ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തില്‍ ഉദയ് ഗിരികറും അതുല്‍ കൃഷ്‍ണയുമാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →