ധനുഷിന്റെ ‘നാനെ വരുവേൻ’, പുതിയ പോസ്റ്റര്‍ പുറത്ത്

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് നാനെ വരുവേൻ.  ധനുഷിന്റെ സഹോദരൻ സെല്‍വരാഘവന്റെ സംവിധാനത്തിലുള്ള  പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് പുതിയ പോസ്റ്ററില്‍ ധനുഷിനെ കാണാനാകുന്നത്.

യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘സാനി കായിദ’ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം.  നാനെ വരുവേൻ എന്ന ചിത്രം നിര്‍മിക്കുന്നത് വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ്. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →