റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍

October 20, 2021 - 9:32 am

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. ‘ആരാണ് രാഹുല്‍ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിന്‍ കുമാര്‍ പറഞ്ഞു. ബിജെപി നേതാവിന്റെ വിവാദ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നളിന്‍ കുമാര്‍ മാപ്പ് പറയണമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടു. നമ്മള്‍ സംസ്‌കാരത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതെന്ന് കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞിരുന്നു. ഇതിനോട് ബിജെപിയും യോജിക്കുമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി അധ്യക്ഷന്റെ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ അവര്‍ തയ്യാറാവണം- ശിവകുമാര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് പിന്നാലെയാണ് രാഹുലിനെതിരെ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *