പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്

പാറ്റ്ന: പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി രണ്ട് അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്. അദാപൂർ പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പൽ പോസ്റ്റിന് വേണ്ടി അധ്യാപകൻ ശിവ്ശങ്കറും അധ്യാപിക റിങ്കി കുമാരിയും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഈ തർക്കം തുടരുകയായിരുന്നു.

ആദാപുര്‍ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് പിങ്കി കുമാരിയും, ശിവശങ്കര്‍ ഗിരിയും. സ്കൂളിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിനായി മൂന്ന് മാസമായി ഇരുവരും തര്‍ക്കത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വിഷയത്തിന് വിദ്യാഭ്യാസ ഓഫീസില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. ശിവശങ്കര്‍ ഗിരിയും, പിങ്കിറാണിയുടെ ഭര്‍ത്താവും തമ്മില്‍ തല്ലുന് ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആരാണ് പ്രിന്‍സിപ്പല്‍ ആകാന്‍ സീനിയര്‍‍ എന്ന പേരിലാണ് തര്‍ക്കം നടന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം