റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ല’; പാകിസ്ഥാന്‍ അതിര്‍ത്തി കടന്നാല്‍ തിരിച്ചടി ശക്തമാക്കുമെന്ന് അമിത് ഷാ

October 14, 2021 - 5:39 pm

പനാജി: പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തിയില്‍ അതിക്രമങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഗോവയിലെ ധര്‍ബന്ധോരയില്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിര്‍ത്തിയില്‍ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിക്കരുതെന്ന് ഞങ്ങള്‍ ഇതിലൂടെ സന്ദേശം നല്‍കി.

ചര്‍ച്ചകള്‍ നടന്ന ഒരു സമയമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കാനുള്ള സമയമാണ്, നിങ്ങള്‍(പാകിസ്ഥാന്‍) അതിര്‍ത്തി ലംഘിച്ചാല്‍ കൂടുതല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ രാജ്യത്തിന് നടത്തേണ്ടിവരും,’ അമിത് ഷാ പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീരില്‍ സാധാരണ പൗരന്‍മാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ മുന്നറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *