കോഴിക്കോട് : 14 ഹൈക്കോടതി ജഡ്‌ജിമാരെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. അതില്‍ നാലുപേരുടെ നിയമനം കേരള ഹൈക്കോടതിയിലേക്ക് അഡീഷണല്‍ ജഡ്‌ജിമാരായിട്ടാണ്. സി.ജയചന്ദ്രന്‍, സോഫി തോമസ്, അജിത് കുമാര്‍, സുധ ചന്ദ്രശേഖരന്‍ എന്നിവരാണ് കേരള ഹൈക്കോടതിയിലേക്ക് അഡീഷണല്‍ ജഡ്‌ജിമായി രണ്ടുവര്‍ഷത്തേക്ക് നിയമിച്ചിട്ടുളളത്.
2021 സെപ്‌തംബര്‍ 1നാണ് നാലുപേരെയും കൊളീജിയം ശുപാര്‍ശ ചെയ്‌തത്. ഏഴുപേരെ തെലങ്കാന ഹൈക്കോടതിയിലും മൂന്നുപേരെ ഒഡീഷ ഹൈക്കോടതിയിലും ജഡ്‌ജിമാരായി നിയമിച്ചിട്ടുണ്ട്




