റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈ വർഷത്തെ സാമ്പത്തിക നൊബേൽ മൂന്നുപേർ പങ്കിട്ടു

October 12, 2021 - 9:41 am

സ്റ്റോക്‌ഹോം: ഈ വർഷത്തെ സാമ്പത്തിക നൊബേൽ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്ത്രജഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആൻഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെൻസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാർഡിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കാഷ്വല്‍ റിലേഷന്‍ഷിപ്പ് മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ട് പേർക്കും പുരസ്‌കാരം നേടിക്കൊടുത്തത്.

പുരസ്‌കാര ജേതാക്കളായ ഡേവിഡ് കാർഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവർ തൊഴിൽ വിപണിയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുകയുംഗവേഷണങ്ങളിൽ പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് സ്വീഡിഷ് അക്കാദമി പ്രസ്താവനയിൽ പറഞ്ഞു.

കനേഡിയൻ പൗരനായ ഡേവിഡ് കാർഡ് കാലിഫോർണിയ സർവകലാശാലയിലെ ഫാക്കൽറ്റിയാണ്. അമേരിക്കൽ പൗരനായ ജോഷ്വ ആഗ്രിസ്റ്റ് മസാച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്‌നോളജിയിലും ഡച്ച് പൗരനായ ഗ്യൂഡോ സ്റ്റാൻഫോർഡ് സർവകലാശാലയിലുമാണ് സേവനമനുഷ്ഠിക്കുന്നത്.ആൽഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പേരിൽ സാമ്പത്തികശാസ്ത്ര നൊബേൽ ഏർപ്പെടുത്തിയത്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസാണ് സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *