ഗോളുകളുടെ എണ്ണത്തില്‍ പെലെയ്ക്ക് ഒപ്പമെത്തി ഇന്ത്യന്‍ താരം ഛേത്രി

മാലി: സാഫ് കപ്പ് ഫുട്ബോളിലെ ഗോളോടെ രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി. 77 രജ്യാന്തര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. അടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ ഛേത്രി പെലെയുടെ റെക്കോഡ് മറികടക്കും.123 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 77 ഗോളുകള്‍ നേടിയത്. സാഫ് കപ്പിലെ അടുത്ത മത്സരത്തില്‍ ആതിഥേയരായ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളി.

Share
അഭിപ്രായം എഴുതാം