ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖ് (23) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട 5 സൈനികരില്‍ മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയപ്പോഴാണ് സുരക്ഷാ സേനയിലെ അഞ്ച് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴച രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ചാണ് സായുധര്‍ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് നടത്തിയത്. പ്രദേശത്ത് ഇപ്പോഴും ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.