റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

October 11, 2021 - 10:53 pm

ന്യൂഡല്‍ഹി: ലഖിംപൂര്‍ കേസില്‍ അറസ്റ്റിലായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ 12 മണിക്കൂര്‍ ആശിഷിനെ ചോദ്യം ചെയ്തതിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാന്റ് ചെയ്ത പ്രതിയെ തിങ്കളാഴ്ച പോലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായ സമയത്ത് ആശിഷ് ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. സംഘര്‍ഷസമയത്ത് സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവര്‍ത്തിച്ചത്. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *