റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐപിഎല്ലില്‍ ഫൈനലിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്

October 11, 2021 - 10:02 am

ദുബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ധോണിയുടെ നേതൃത്വത്തിലുള്ള സി എസ് കെ ഫൈനലില്‍ പ്രവേശിച്ചത്. ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ മറികടന്നത്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബൗണ്ടറിയിലൂടെയാണ് ചെന്നൈ വിജയ റണ്‍ നേടിയത്.നേരത്തെ, ടോസ് നേടിയ ചെന്നൈ ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 34 പന്തില്‍ നിന്നും 60 റണ്‍സ് നേടിയ പൃഥി ഷായുടെ തകര്‍ത്തടിയുടെ ബലത്തിലാണ് ഡല്‍ഹി മികച്ച സ്‌കോറിലേക്ക് എത്തിയത്. ഡല്‍ഹിക്ക് വേണ്ടി റഷഭ് പന്ത് 35 പന്തില്‍ നിന്ന് 51 റണ്‍സും ഹേറ്റ്മെയര്‍ 24 പന്തില്‍ നിന്നും 37 റണ്‍സും നേടി. ചെന്നൈക്ക് വേണ്ടി ജോസ് ഹേസല്‍വൂഡ് രണ്ട് വിക്കറ്റും ജഡേജ, മൊഈന്‍ അലി ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ചെന്നൈക്ക് വേണ്ടി ഗെയ്ക്വാദ് 50 പന്തില്‍ 70 റണ്‍സും റോബിന്‍ ഉത്തപ്പ 44 പന്തില്‍ 63 റണ്‍സും നേടി. ഡല്‍ഹിക്കായി ടോം കറന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *