റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാതറിന്‍ മായോര്‍ഗയുടെ പീഡന പരാതിയില്‍ ക്രിസ്റ്റിയാനോയ്ക്കെതിരേ കേസില്ല

October 9, 2021 - 3:18 pm

ലാസ് വെഗാസ്: പോര്‍ചുഗലിന്റെ സൂപ്പര്‍ ഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്തില്ലെന്നു യു.എസ്. പ്രോസിക്യൂട്ടര്‍മാര്‍. 2009 ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വച്ചു ക്രിസ്റ്റിയാനോ തന്നെ പീഡിപ്പിച്ചെന്ന കാതറിന്‍ മായോര്‍ഗയുടെ പരാതി ഫുട്ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. താരത്തിനെതിരായ ആരോപണം സംശയാതീതമായി തെളിയിക്കാനായില്ലെന്ന മജിസ്ട്രേറ്റ് ജഡ്ജ് ഡാനിയേല്‍ ആല്‍ബ്രെഗ്റ്റിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണു കുറ്റം ചുമത്തേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലേക്കു തിരിച്ചു വന്ന ക്രിസ്റ്റിയാനോയെ കഴിഞ്ഞ മാസത്തെ മികച്ച താരമായി തെരഞ്ഞെടുത്തിരുന്നു. സെപ്റ്റംബറില്‍ മൂന്നു കളികളില്‍ നിന്നു മൂന്നു ഗോളുകളടിക്കാന്‍ താരത്തിനായി. ന്യൂ കാസില്‍ യുണൈറ്റഡിനെതിരേ നടന്ന തിരിച്ചു വരവിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളടിക്കാനായി. പിന്നാലെ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരേയും ഗോളടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *