കാസർകോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ക്ക് തുടര്‍ന്നും സഹായം ലഭിക്കുന്നതിന് രേഖകള്‍ ഹാജരാക്കണം. ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ ഒക്ടോബര്‍ 20ന് മുമ്പായി നീലേശ്വരത്തുള്ള കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ ഹാജരാക്കണമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.