റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുതാഘാതമേറ്റ് യുവാവ്‌ മരിച്ചു

October 5, 2021 - 8:08 am

പൂച്ചാക്കല്‍ : യുവാവ്‌ വീട്ടിനുളളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത്‌ മനക്കല്‍ പ്രദേശത്ത്‌ തങ്കപ്പന്‍ -ശോഭ ദമ്പതികളുടെ മകന്‍ അരൂണ്‍(23) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 4 തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. അവര്‍ താമസിക്കുന്ന താല്‍ക്കാലിക ഷെഡില്‍ വെച്ചാണ്‌ ഷോക്കേറ്റത്‌.

കുളികഴിഞ്ഞത്തിയ അരുണ്‍ വീടിനുളളില്‍ താല്‍ക്കാലികമായി വലിച്ച ബള്‍ബിലേക്കുളള വയറില്‍ പിടിച്ചുനില്‍ക്കുന്ന കാഴ്‌ച കണ്ട്‌ ഓടിയെത്തിയ അച്ഛനും അരുണില്‍ നിന്ന്‌ ഷോക്കോറ്റു. മകന്റെ ഇലക്ട്രിക്ക്‌ വയറുമായുളള ബന്ധം വടികൊണ്ട്‌ പിതാവ്‌ വിഛേദിച്ചു. ബോധരഹിതനായി നിലത്തുവീണ അരുണിനെ നാട്ടുകാര്‍ ചേര്‍ന്ന്‌ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *