സൗദിയില്‍ രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി

റിയാദ്: സൗദിയില്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നല്‍കില്ലെന്ന് ആഭ്യന്തരമന്ത്രാലയം.
പത്തിന് രാവിലെ ആറ് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സൗദി ആരോഗ്യന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ ഈ തീയതിക്ക് മുമ്പ് എല്ലാവരും എടുക്കണം. നേരത്തെ കോവിഡ് ബാധിച്ച് ഒരു ഡോസ് എടുത്തവരും രണ്ടാം ഡോസ് എടുക്കണം.തവക്കല്‍നയില്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

Share
അഭിപ്രായം എഴുതാം