റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡുറന്‍ഡ് കപ്പ്: രണ്ടാം സെമി ഇന്ന്

September 29, 2021 - 10:44 am

കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്ബോളിന്റെ രണ്ടാം സെമി ഫൈനല്‍ ഇന്നു നടക്കും. വൈകിട്ട് ആറു മുതല്‍ നടക്കുന്ന മത്സരത്തില്‍ ബംഗളുരു എഫ്.സി. എഫ്.സി. ഗോവയെ നേരിടും. ഡല്‍ഹി എഫ്.സിയെ 5-1 നു തോല്‍പ്പിച്ചാണു ഗോവ സെമിയില്‍ കടന്നത്. ആര്‍മി ഗ്രീനിനെ 3-2 നു തോല്‍പ്പിച്ചാണു ബംഗളുരു സെമിയിലെത്തിയത്. ഇന്ത്യന്‍ നേവിയെ 5-3 നും കേരളാ ബ്ലാസ്റ്റേഴ്സിനെ 2-0 ത്തിനും തോല്‍പ്പിച്ചതാണു ബംഗളുരു എഫ്.സിയുടെ മികച്ച പ്രകടനം. ജംഷദ്പുര്‍ എഫ്.സിയെ 5-0 ത്തിനു തകര്‍ത്തതാണു ഗോവയുടെ ഏറ്റവും മികച്ച പ്രകടനം. ഇന്നത്തെ വിജയികള്‍ മൂന്നിനു നടക്കുന്ന ഫൈനലില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങിനെ നേരിടും. ബംഗളുരു യുണൈറ്റഡിനെ 4-2 നു തോല്‍പ്പിച്ചാണു മുഹമ്മദന്‍ ഫൈനലില്‍ കടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *