കാലടി പ്ലാന്റേഷന്‍ ഡിവിഷന്‍ ഓഫീസ്‌ കാട്ടാനകള്‍ തകര്‍ത്തു

കാലടി : പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കല്ലാല ഫാക്ടറിക്കുസമീപമുളള എഫ്‌ ബ്ലോക്കിലെ ഡിവിഷന്‍ ഓഫീസ്‌ കാട്ടാനക്കൂട്ടം തകര്‍ത്തു. രണ്ടു കൊമ്പന്‍ ഉള്‍പ്പടെ 17 ആനകള്‍ കൂട്ടമായി എത്തിയാണ്‌ നിരവധി റബര്‍ മരങ്ങളടക്കം നശിപ്പിച്ച്‌ ഓഫീസ്‌ തകര്‍ത്തത്‌. സമീപമുളള റോഡരുകിലെ വൈദ്യുത ലൈനിലേക്ക മരങ്ങള്‍ മറിഞ്ഞതിനാലുണ്ടായ ഇലക്ട്രിക്ക്‌ ഷോക്കില്‍ പ്രകോപിതരായ ആനകള്‍ ഓഫീസ്‌ കെട്ടിടത്തിന്റെ മേച്ചില്‍ അടക്കം നശിപ്പിച്ചു. 2021 സെപ്‌തംബര്‍ 21ന്‌ പുലര്‍ച്ചെ ആറരയോടൊണ്‌സംഭവം

പുലര്‍ച്ചെ ടാപ്പിംഗ്‌ ജോലിക്കെത്തിയ തൊഴിലാളികള്‍ ആനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയാകാതെ ഓടി രക്ഷപെടുകയായിരുന്നു. വനപാലകരും നാട്ടുകാരും ചേര്‍ന്ന്‌ ആനകളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടുകൊമ്പന്മാര്‍ ഏറെ നേരം പരാക്രമം കാട്ടിയത്‌ ഭീതി ജനിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →