റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: എംഎല്‍എ ഇന്‍ പഞ്ചായത്ത്: പരാതികള്‍ നേരിട്ടറിയിക്കാം

September 22, 2021 - 7:06 pm

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാന്‍ കെ വി സുമേഷ് എംഎല്‍എ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, സോണല്‍ പ്രദേശങ്ങളില്‍ പൊതുജനങ്ങളെ നേരില്‍കാണുന്നു. ‘എംഎല്‍എ ഇന്‍ പഞ്ചായത്ത്’ അഴീക്കോട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സോണല്‍ ഓഫീസുകളിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരാതിക്കാര്‍ക്ക് എംഎല്‍എയെ നേരിട്ട് കണ്ട് പരാതി അറിയിക്കാനുള്ള അവസരമുണ്ടാകും.

സപ്തംബര്‍ 23 മുതല്‍ 28 വരെയാണ് പരിപാടി. 23 ന് രാവിലെ 10.30 മുതല്‍ ഉച്ച 12 മണി വരെ ചിറക്കല്‍ പഞ്ചായത്ത്, 24 ന് ഉച്ച 2.30 മുതല്‍ നാല് മണി വരെ അഴീക്കോട്, 25ന് രാവിലെ 11.30 മുതല്‍ ഉച്ച ഒരു മണി വരെ വളപ്പട്ടണം, ഉച്ച 2.30 മുതല്‍ നാല് വരെ നാറാത്ത്, 28ന് രാവിലെ 11.30 മുതല്‍ ഉച്ച ഒരു മണി വരെ പാപ്പിനിശ്ശേരി, ഉച്ച രണ്ട് മുതല്‍ മൂന്ന് മണി വരെ പള്ളിക്കുന്ന് സോണല്‍, 3.30 മുതല്‍ 4.30 വരെ പുഴാതി സോണല്‍ എന്നിങ്ങനെയാണ് പരിപാടി നടത്തുന്നത്. ഓരോ ദിവസവും അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്ത്/സോണ്ല്‍ ഓഫീസുകളില്‍ ചെന്ന് എംഎല്‍എയെ നേരിട്ട് പരാതി അറിയിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *