ഛണ്ഡീഗഢ്: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുക നവജ്യോത് സിങ് സിദ്ദുവായിരിക്കുമെന്ന് ഹരിഷ് റാവത്ത്. കോണ്‍ഗ്രസ്സില്‍ പഞ്ചാബിന്റെ ചുമതലയുളള നേതാവാണ് റാവത്ത്. സിദ്ദു വോട്ടര്‍മാര്‍ക്കിടയില്‍ പ്രശസ്തനാണെന്നും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യയുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. ആരായിരിക്കും കോണ്‍ഗ്രസ്സിനെ നയിക്കേണ്ടതെന്ന് തീരുമാനിക്കുക കോണ്‍ഗ്രസ് പ്രസിഡന്റാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സാധ്യത സിദ്ദുവിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരന്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ശേഷം നടത്തിയ അഭിമുഖത്തിലാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്.