പുല്‍പ്പളളി : അരീക്കോട് മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ക്യാമ്പിലെ പരിശീലനത്തിനിടെ തണ്ടര്‍ബോള്‍ട്ട് അംഗമായ ആദിവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പളളി വേലിയമ്പം കുമിച്ചിയില്‍കുറുവ സമുദായത്തിലെ പരേതനായ കുമാരന്റെയും കുഞ്ഞമ്മയുടെയും മകന്‍ സുനീഷ്(32) ആണ് മരിച്ചത്. 2012 ബാച്ചിലെ എആര്‍ബി കമന്‍ഡോ ആണ്.
പെട്ടെന്ന് കുഴഞ്ഞുവീണ സുനീഷിനെ ആദ്യം അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സുനീഷിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.ഒരു വര്‍ഷം മുമ്പായിരുന്നു മുത്തങ്ങയില്‍ ബീറ്റ്‌ഫോറസ്‌റ്റ് ഓഫീസറായ ആതിരയുമായുളള സുനീഷിന്റെ വിവാഹം. ആതിര പ്രസവാവധിയിലാണ്.
സഹോദരങ്ങള്‍ സുധീഷ് (സിവില്‍ പോലീസ് ഓഫീസര്‍,വെളളമുണ്ട), ആതിര(ഗവേഷണ വിദ്യാര്‍ത്ഥിനി) .കുമാരന്റെ മരണ ശേഷം കൂലിപ്പണിയെടുത്താണ് കുഞ്ഞമ്മ മക്കളെ വളര്‍ത്തിയതും മികച്ച വിദ്യാഭ്യാസം നല്‍കിയതും.പുല്‍പ്പളളി പഴശിരാജ കോളേജില്‍ നിന്നാണ് സുനീഷ് ബിരുദം നേടിയത്. സംസ്‌കാരം 2021 സെപ്‌തംബര്‍ 17ന് 12 മണിക്ക് വേലിയമ്പത്തെ പൊതുശ്‌മശാനത്തില്‍.

